ചേർപ്പ്: വെള്ളപ്പൊക്കം മൂലം ചേർപ്പ് ഹെർബർട്ട് കനാലിലൂടെയുള്ള വാഹന ഗതാഗതം കഴിഞ്ഞ ദിവസം രാത്രിയോടെ നിരോധിച്ചു. തൃശൂർ - തൃപ്രയാർ റൂട്ടിലുടെ ഹെർബർട്ട് കനാൽ പാലം പുതുക്കിപണിയുന്ന സാഹചര്യത്തിൽ സമീപത്തെ താത്കാലിക പാതയിലൂടെയാണ് ബസുകളടക്കമുള്ള വാഹനങ്ങൾ സർവീസ് നടത്തിയിരുന്നത്. മഴ മൂലം പ്രദേശ ഭാഗങ്ങളിൽ വെള്ളം കയറിയതിനാലാണ് വാഹന ഗതാഗതം നിരോധിച്ചത്.