meeting
എം.സി. ആഗസ്തി സ്മാരക പുരസ്‌കാര വിതരണ യോഗം കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മനുഷ്യ നന്മയ്ക്കായി ജാതിമത വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ആത്മീയ ആചാര്യനെന്ന നിലയിൽ കേരളം മുഴുവൻ സ്‌നേഹിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഫാ. ഡേവീസ് ചിറമ്മലെന്ന് കാലിക്കറ്റ് സർവകലാശാല വൈസ്. ചാൻസർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സോഷ്യലിസ്റ്റ് കർഷക നേതാവായിരുന്ന എം.സി. ആഗസ്തിയുടെ സ്മരാണാർത്ഥം മികച്ച കാരുണ്യ പ്രവർത്തനത്തിനുള്ള സംസ്ഥാന പുരസ്‌കാരം കിഡിനി ഫൗണ്ടേഷൻ സ്ഥാപകൻ ഫാ. ഡേവീസ് ചിറമ്മലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാർഡ് തുകയായ 11111 രൂപ ഗുരുതര രോഗബാധിതനായ സത്യൻ കീഴിത്തിൽപറമ്പിലിന് സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ ശുപാർശ പ്രകാരം ചടങ്ങിൽ വച്ച് കൈമാറി. അനുസ്മരണ സമിതി രക്ഷാധികാരി ജോസ് പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്‌കരൻ, ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, ക്രൈസ്റ്റ് കോളേജ് വൈസ്.പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്കപറമ്പിൽ, നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ.കെ.ജെ. പോളച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. സഹൃദയ കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡോ. ഡേവീസ് ചെങ്ങിനിയാടൻ, അജി ഫ്രാൻസിസ്, ജെയ്‌സൺ മാണി, വിൻസന്റ് പുത്തൂർ, ഡേവീസ് വില്ലടത്തുകാരൻ, ഷോബിൻ തോമസ്, കെ.എൽ. ജോസ് എന്നിവർ പ്രസംഗിച്ചു. പരിയാരം പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, ആനി ജോയ് എന്നിവർ സംസാരിച്ചു.