ചേലക്കര: കാറ്റിലും മഴയിലും വീടുകൾ തകർന്നു. കൊണ്ടാഴി പഞ്ചായത്ത് മായന്നൂർ ചാത്തൻപ്ലാക്കൽ രാമചന്ദ്രന്റെ വീടിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തകർന്നു വീണു. ചേലക്കര പഞ്ചായത്തിലെ മങ്ങാട് കൊല്ലംപറമ്പിൽ അർജ്ജുനന്റെ വീടിനു മുകളിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഇരുവീട്ടുകാരിൽ ആർക്കും അപകടമൊന്നും സംഭവിച്ചില്ല.