vidya
വിവിധ കമ്പനികളിൽ ജോലി ലഭിച്ച തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ 2022 ബാച്ചിലെ വിദ്യാർത്ഥികൾ.

തൃശൂർ: കൊവിഡിന് ശേഷമുള്ള ബാച്ച് പുറത്തിറങ്ങുമ്പോൾ 350 ൽ കൂടുതൽ പ്ലേസ്‌മെന്റ് ഓഫറുകൾ ലഭിച്ച് കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജ് ഈ വർഷവും റെക്കാഡ് നേട്ടം കൈവരിച്ചു. കോളേജിലെ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിലുള്ള പരിശീലനങ്ങളും വിദ്യാർത്ഥികളുടെ അക്കാഡമിക് മികവുമാണ് പഠനം കഴിക്കുന്നതിന് മുമ്പേ ജോലി ലഭിക്കാൻ പ്രധാന കാരണമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബി. സജി പറയുന്നു. കൂടാതെ ബി.ടെക് സിലബസിനൊപ്പം വിവിധ വിഭാഗങ്ങൾ വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് സ്‌കിൽ കോഴ്‌സുകളും കോർ കമ്പനികളിൽ ജോലി ലഭിക്കാൻ സഹായകമാണ്. സിവിൽ മെക്കാനിക്കൽ ഇലക്ടിക്കൽ, ഇലക്ട്രോണിക്‌സ് എന്നീ ബി.ടെക് കോഴ്‌സുകളും സ്ട്രക്ച്ചറൽ എൻജിനീയറിംഗ്, എംബഡ് സിസ്റ്റം എന്നീ എം.ടെക്, എം.സി.എ കോഴ്‌സുകളും കോളേജിൽ ലഭ്യമാണ്. ഈ വർഷം മുതൽ ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് തുടങ്ങുന്നതിനുള്ള എ.ഐ.സി.ടി.ഇ അംഗീകാരവും കോളേജിന് ലഭിച്ചിട്ടുണ്ട്.