
തൃശൂർ: സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സഹായധന വിതരണോദ്ഘാടനം മുൻമന്ത്രി കെ.പി.വിശ്വനാഥൻ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ശശി പോട്ടയിൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ, ഒല്ലൂർ പകൽവീട് വൈസ് പ്രസിഡന്റ് ജോസഫ് ചെറുശ്ശേരി, ട്രസ്റ്റ് ഭാരവാഹികളായ ശോഭന പുഷ്പാംഗദൻ, ടിറ്റോ കുരുതുകുളങ്ങര, ജോൺറിൻ ജോൺസ് എന്നിവർ പങ്കെടുത്തു.