വടക്കാഞ്ചേരി: ഉത്രാളിക്കാവിൽ ഇന്ന് ആനയൂട്ടും ഇല്ലംനിറയും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും രാവിലെ നടക്കും. വൈകിട്ട് ആരംഭിക്കുന്ന ദേവി ഭാഗവത നവാഹ യജ്ഞം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി. ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. കൊളത്തൂർ പുരുഷോത്തമൻ നാരായണനാണ് യജ്ഞചാര്യൻ.