ചേലക്കര: കാട്ടുപ്പന്നിയിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പരക്കാട് മെതുക്ചക്ക മലയത്ത് സതീഷി(28)നാണ് പരിക്കേറ്റത്. കാലിനും ദേഹത്തും പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എളനാട് വഴി വീട്ടിലേക്ക് വരികയായിരുന്നു. അന്തിമഹാകാളൻകാവ് പാടത്ത് നിന്നും റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടുപ്പന്നിയാണ് യുവാവിനെ ഇടിച്ച് വീഴ്ത്തിയത്.