 
തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ പുഴംമ്പള്ളം ശാഖയുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിന്റെയും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണത്തിന്റെയും ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.എം. സുരേന്ദ്രൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തുചന്ദ്രൻ സംഘടനാ സന്ദേശം നൽകി. ശാഖാ സെക്രട്ടറി ടി.കെ. ചന്ദ്രൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വിജയൻ തയ്യിൽ നന്ദിയും പറഞ്ഞു.