1

തൃശൂർ: വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 108 കുട്ടികൾ ചിത്രങ്ങൾ വരച്ച് ഭൂമിയെ സംരക്ഷിക്കാൻ ഒത്തുചേർന്നു. തൃശൂർ ഫൈൻ ആർട്‌സ് ഗ്യാലറിയിലാണ് കുട്ടികളുട ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

പൊതു വിദ്യാഭ്യാസ വകുപ്പും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായാണ് സ്‌കൂൾ കുട്ടികൾക്കായി ഒരേ ഒരു ഭൂമി എന്ന വിഷയത്തിൽ ചിത്രരചന നടത്തിയത്. തൃശൂർ ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ആർട്ടിസ്റ്റ് പി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ഡി.ഡി. ഇ ടി.വി. മദനമോഹനൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

പരിഷത്ത് ജില്ല പ്രസിഡന്റ് ഡോ. കെ. വിദ്യാസാഗർ അദ്ധ്യക്ഷനായി. ശശികുമാർ പള്ളിയിൽ, എ.എ. ബോസ്, എ.പി. സരസ്വതി, എം.ആർ. സന്തോഷ് കുമാർ, എം. ഹരീഷ് എന്നിവർ സംസാരിച്ചു.

ക്യാ​മ്പു​ക​ളാ​യ സ്കൂ​ളു​ക​ൾ​ക്ക് ​അ​വ​ധി
തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​ക​ള​ക്ട​ർ​ ​ഇ​ന്ന് ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.