 കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ ജൈവ കരനെൽക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ ജൈവ കരനെൽക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ജൈവ കരനെൽക്കൃഷി ചെയ്ത രീതി മറ്റു ക്ഷേത്രങ്ങൾ മാതൃകയാക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നെൽക്കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കേ നടയിലുള്ള ചെട്ടിക്കുളത്തിന് സമീപം ഏകദേശം മുപ്പതോളം സെന്റ് സ്ഥലത്താണ് മട്ട ത്രിവേണി നെൽവിത്ത് വിതച്ചത്.
രാസവളം ഒന്നും ഉപയോഗിക്കാതെ പൂർണമായും ജൈവരീതിയാണ് നടപ്പിലാക്കിയത്. വി.ആർ. സുനിൽകുമാർ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മെമ്പർ എം.ജി. നാരായണൻ, നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, അസി. കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ. വിനോദ്, അഗ്രികൾച്ചർ ഓഫീസർ എൻ.കെ. ഉണ്ണി തുടങ്ങിയവർ സംബന്ധിച്ചു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഇല്ലംനിറ ചൊവ്വാഴ്ച രാവിലെ 7.35നും 8.55നും മദ്ധ്യേ നടക്കും.