satheesh
സതീഷ്‌കുമാർ.

ചേലക്കര: കൂട്ടുകാരനെ സഹായിക്കാനായി പണം കണ്ടെത്താൻ പാലട ഫെസ്റ്റ് നടത്താനൊരുങ്ങുകയാണ് മുൻ സഹപാഠികൾ. ചേലക്കര പഞ്ചായത്തിലെ 21-ാം വാർഡിലെ സതീഷ് കുമാറിന്റെ ചികിത്സയുടെ ഭാഗമായാണ് ചേലക്കര ശ്രീമൂലം തിരുനാൾ സ്‌കൂളിലെ 2002-2003 എസ്.എസ് എൽ.സി ബാച്ച് പായസ ഫെസ്റ്റിന് ഒരുങ്ങുന്നത്. സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന വിമല ടീച്ചർക്ക് ആദ്യ കൂപ്പൺ നൽകികൊണ്ട് കൂട്ടായ്മ പ്രസിഡന്റ് പി.കെ. അനീഷ് പരിപാടിക്ക് തുടക്കം കുറിച്ചു. മുപ്പതിൽപ്പരം സുഹൃത്തുക്കൾ പങ്കെടുത്തു. ചേലക്കര ആലക്കൽ വീട്ടിൽ ശങ്കുണ്ണിയുടേയും കല്ല്യാണിയുടേയും മകനായ സതീഷ്‌കുമാറി (35)ന്റെ ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ചികിത്സാധനം കണ്ടെത്തുന്നതിനാണ് സതീഷ് കുമാർ ചികിത്സാ സഹായ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നതിനും ചികിത്സയ്ക്കുമായി 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഭാര്യയും കുട്ടിയും അമ്മയും അടങ്ങുന്നതാണ് സതീഷിന്റെ കുടുംബം. സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സതീഷിന്റെ ചികിത്സക്കായുള്ള ധനസമാഹാരണനായി പാലട ഫെസ്റ്റ് (നമ്പീശൻ പാലട) ആഗസ്റ്റ് 30 അത്തംനാളിൽ ചേലക്കര അനില ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത്. ബുക്കിംഗ് നമ്പർ: 9946468831.