 
വടക്കാഞ്ചേരി: വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റി മികച്ച ആദ്ധ്യാത്മിക സാംസ്‌കാരിക പ്രവർത്തകന് നൽകുന്ന ഭക്തശ്രീ അവാർഡ് കെ. വിജയൻ മേനോന് സമ്മാനിച്ചു. പ്രൊഫ. പുന്നക്കൽ നാരായണൻ പുരസ്‌കാരം സമ്മാനിച്ചു. ഭക്തി പ്രഭാഷകൻ ക്യാപ്ടൻ ടി. മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുഴ രവി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡി. നീലകണ്ഠൻ, ശശികുമാർ കൊടക്കാടത്ത്, കെ.എ. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.