1

വടക്കാഞ്ചേരി: കർക്കടക മാസാചരണത്തോട് അനുബന്ധിച്ച് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ആനയൂട്ടും ഇല്ലംനിറയും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. മേൽശാന്തി ഗോപാലകൃഷ്ണൻ, വാസുദേവൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. പൂജിച്ച നെൽക്കതിരുകളും പ്രസാദവും ഭക്തർക്ക് വിതരണം ചെയ്തു. വൈകീട്ട് നടന്ന ദേവീ ഭാഗവത മാഹാത്മ്യ യജ്ഞത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു.