pravasi-sangam-
കേരള പ്രവാസി സംഘം ഏരിയതല സെമിനാർ പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: ആഗസ്റ്റ് 23, 24 തീയതികളിൽ തൃശൂരിൽ നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയതല സെമിനാർ സംഘടിപ്പിച്ചു. പ്രവാസി പുനരധിവാസം-കേന്ദ്ര, സംസ്ഥാന നിലപാടുകൾ എന്ന വിഷയത്തിൽ വാസുപുരം എസ്.എൻ.ഡി.പി ഹാളിൽ നടന്ന സെമിനാർ പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ പ്രസിഡന്റ് ജോഷി സി. മഞ്ഞളി അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത് മുഖ്യാതിഥിയായി. ഗായകൻ എ.എസ്. മിലനെ ചടങ്ങിൽ അനുമോദിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി എം.കെ. ശശിധരൻ, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ഹഖ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമൻ, വി.ബി. അശ്വതി, സംഘാടക സമിതി ചെയർമാൻ പി.കെ. ശിവരാമൻ, ജോയിന്റ് കൺവീനർ ആലി കുണ്ടുവായിൽ, പ്രവാസി സംഘം ഏരിയ പ്രസിഡന്റ് സുരേഷ് കല്ലിങ്ങപ്പുറം എന്നിവർ സംസാരിച്ചു.