aadharvപുല്ലൂറ്റ് ഗ്രാമജന കൂട്ടായ്മ നൽകിയ ആദരവിൽ കെ. വേണുവിനും കെ. സച്ചിദാനന്ദനും വി.ആർ. സുനിൽകുമാർ എം.എൽ.എ ഉപഹാരം സമർപ്പിക്കുന്നു.

കൊടുങ്ങല്ലൂർ: സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദനെയും, എഴുത്തുകാരൻ കെ. വേണുവിനെയും ജന്മനാട് ആദരിച്ചു. പുല്ലൂറ്റ് ഗ്രാമജന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ആദരവ് സംഘടിപ്പിച്ചത്. പുല്ലൂറ്റ് കോയംപറമ്പത്ത് ട്രസ്റ്റ് ഹാളിൽ നടന്ന ആദരവ് സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. പി.എൻ. വിനയചന്ദ്രൻ, എം.കെ. മാലിക്ക്, വി.കെ. സുബൈദ, മുരളി കുന്നത്ത്, സി. നന്ദകുമാർ, കെ.കെ. ശ്രീതാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബഹുമുഖ പ്രതിഭകളായ ഡോ. ചാന്ദ്‌നി, പി.എ. സീതി, അതീത് സജീവൻ, ശക്തിധരൻ വില്ലാടത്ത്, മിനി മേനോൻ എന്നിവർക്ക് കെ. സച്ചിദാനന്ദൻ ഉപഹാരം നൽകി. തുടർന്ന് കെ. സച്ചിദാനന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, ലിഷ ജയ നാരായണൻ, വി. കരുണാകരൻ വപ്പാല, ടി.ആർ. വേലു എന്നിവരുടെ നേതൃത്വത്തിൽ കവിയരങ്ങ് ഉണ്ടായിരുന്നു.