 
വടക്കാഞ്ചേരി: എസ്.എൻ.ഡി.പി ശാഖാ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് വടക്കാഞ്ചേരി ശാഖ സന്ദർശിച്ചു. ശാഖാ പ്രസിഡന്റ് ഡോ. കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ശാഖയ്ക്കായി 5 സെന്റ് ഭൂമി ദാനം ചെയ്ത പൂപ്പറമ്പിൽ കമലം പ്രഭാകരനെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. ഭരതൻ. ശാഖാ സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, യൂണിയൻ കൗൺസിലർമാരായ എം.കെ. ബാബു, പി.ജി. ബിനോയ്, കെ.വി. രവി, വിദ്യാഭ്യാസ ക്ഷേമനിധി ചെയർമാൻ വി.പി. അയ്യപ്പൻകുട്ടി എന്നിവർ പ്രസംഗിച്ചു.