rajan
ദേവീകൃഷ്ണയുടെ വീട്ടിലെത്തിയ റവന്യൂമന്ത്രി കെ. രാജൻ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു. ടി.ജെ.സനീഷ്കുമാ‌ർ എം.എൽ.എ, തഹസിദാർ ഇ.എൻ.രാജു, കൗൺസിലർ ഷിബു വലപ്പൻ എന്നിവർ സമീപം.

ചാലക്കുടി: ട്രെയിനിന്റെ കാറ്റടിച്ച് വെള്ളക്കെട്ടിൽ വീണ് മരിച്ച ദേവീകൃഷ്ണയ്ക്ക് നാട് കണ്ണീരോടെ വിട നൽകി. വി.ആർ പുരത്തെ വീട്ടിലെത്തിച്ച മൃതദേഹത്തെ ഒരുനോക്കു കാണാൻ നാട്ടുകാർ ഒഴുകിയെത്തി. ആബാലവൃദ്ധം ജനങ്ങളാൽ കൊച്ചു വീട് വീർപ്പുമുട്ടി.

ഭർത്താവ് ശ്രീജിത്തും സ്ത്രീകൾക്കൊപ്പം വാവിട്ട് കരഞ്ഞു. വിധിയുടെ പൊരുളറിയാതെ ഏക മകൾ ആറു വയുസുകാരി ധ്രുവനന്ദയും ആൾക്കൂട്ടത്തിനിടെ വിതുമ്പിനിന്നു. അന്ത്യ കർമ്മങ്ങൾക്ക് ശേഷം നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്‌കാരം നടത്തി. റവന്യൂ മന്ത്രി കെ. രാജൻ വി.ആർ പുരത്തെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്തിനെയും മറ്റു ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു.

ബെന്നി ബെഹന്നന്നാൻ എം.പി, ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നീസ് കെ. ആന്റണി, സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.എസ്. അശോകൻ, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി തുടങ്ങിയ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.

വി.​ആ​ർ.​ ​പു​ര​ത്തെ​ ​ദേ​വീ​കൃ​ഷ്ണ​യു​ടെ​ ​ദാ​രു​ണ​ ​മ​ര​ണം​ ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ക്കു​ം. അ​ടു​ത്ത​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ത്തി​ൽ​ ​വി​ഷ​യം​ ​ഉ​ന്ന​യി​ക്കും.​ ​സ്ഥ​ല​ത്ത് ​വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​താ​ണ് ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.​ ​കാ​ല​വ​ർ​ഷ​ത്തി​ൽ​ ​മ​ല​വെ​ള്ളം​ ​ക​യ​റു​ന്ന​ ​ചാ​ല​ക്കു​ടി​യു​ടെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​അ​വ​സ്ഥ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​വി​വി​ധ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​ആ​ലോ​ചി​ച്ച് ​വേ​ണ്ട​ ​ന​ട​പ​ടി​ക​ളു​ണ്ടാ​കും.​ ​
- കെ.​ ​രാ​ജ​ൻ, റ​വ​ന്യൂ​ ​മ​ന്ത്രി​