പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ശ്രീമഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും നൂറുകണക്കിന് ഭക്തരെത്തി. രാവിലെ 5.30ന് ക്ഷേത്രം തന്ത്രി താമരപ്പുള്ളി ദമോധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പ്രസാദ വിതരണവും ആനയൂട്ടും നടന്നു. ആനയൂട്ടിന് വാഴ്‌വാടി കാശിനാഥൻ, അമ്പാടി മഹാദേവൻ, ആനപ്രാക്കൽ വിഘ്‌നേഷ് എന്നീ ഗജവീരന്മാർ പങ്കെടുത്തു. ക്ഷേത്രത്തിലെ മറ്റു പൂജാചടങ്ങുകൾക്ക് ശാന്തിമാരായ സന്ദീപ് എമ്പ്രാന്തിരി, ദിനേശ് എമ്പ്രാന്തിരി, രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ആഘോഷ പരിപാടികൾക്ക് ദേവസ്വം മാനേജർ എം.വി. രത്‌നാകരൻ, വിവിധ കമ്മിറ്റി ഭാരവാഹികളായ അശോകൻ കുരിയക്കോട്ട്, ഹരിദാസൻ കരുമത്തിൽ, രജീഷ് കൂളിയാട്ട്, രജീഷ് വട്ടമ്പറമ്പിൽ, ശശി ചീരോത്ത്, മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.