ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായി മരണപ്പെട്ട ഫിലോമിനയുടെ വീട്ടിൽ മന്ത്രി നേരിട്ടെത്തി പണം നൽകിയ സംഭവം രാഷ്ട്രീയ നാടകമാണെന്ന് ബി.ജെ.പി. നൂറു കണക്കിന് കുടുംബങ്ങൾ ചികിത്സയ്ക്കും മറ്റ് അത്യാവശ്യങ്ങൾക്കും പണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നുണ്ട്.
ഒരു വർഷത്തിലധികമായി ബി.ജെ.പി ഈ വിഷയത്തിൽ നിരവധി നിയമ സമര പോരാട്ടങ്ങൾ നടത്തുന്നു. ഒരിക്കൽ പോലും ഈ വിഷയത്തിൽ ഇടപെടാതിരുന്ന മന്ത്രി ഫിലോമിന മരണപ്പെട്ടതിന് ശേഷം പത്രമാദ്ധ്യമങ്ങളിലൂടെ ആ കുടുംബത്തെ അവഹേളിക്കുകയുണ്ടായി.
ഇപ്പോൾ നടത്തുന്നത് മുതലക്കണ്ണീരും രാഷ്ട്രീയ നാടകവുമാണെന്നും ഈ വിഷയത്തിൽ സമരങ്ങൾ ശക്തമാക്കുമെന്നും ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സംസ്ഥാന കൗൺസിൽ അംഗം കെ.സി. വേണുമാസ്റ്റർ, സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം എന്നിവർ സംസാരിച്ചു.