ചാലക്കുടി: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ദേശീയപാതയിലെ കുഴി അടയ്ക്കൽ ചാലക്കുടിയിലും നടന്നു. പോട്ട മേഖയിൽ നിന്നായിരുന്നു തുടക്കം. ഇവിടെ റോഡിൽ വ്യാപകമായ ഗർത്തങ്ങളാണ്. അടുത്ത ദിവസം കൊരട്ടി, പൊങ്ങം ഭാഗങ്ങളിലും അറ്റകുറ്റപ്പണികൾ നടക്കും. കുഴിയടച്ചതിലെ അപാകത മൂലം പോട്ട മേൽപ്പാലത്തിൽ സ്‌കൂട്ടർ യാത്രികനുണ്ടായ അനുഭവം കഴിഞ്ഞയാഴ്ച വലിയ വാർത്തയുമായി. പിന്നീട് വീണ്ടും ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ജില്ലാ അതിർത്തിയായ പൊങ്ങത്താണ് വലിയ കുഴികളുള്ളത്. തുടർച്ചയായ മഴയിൽ റോഡ് കൂടുതൽ തകരുകയാണ്.