ചേലക്കര: ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനങ്ങളിൽ റോട്ടേഷൻ രീതി സവർണ അനുകൂലമാക്കിയ നടപടി ഉടൻ തിരുത്തണമെന്ന് അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്റ് പി.ആർ. സുരേഷ് പറഞ്ഞു. എഴുത്തച്ഛൻ സമാജം ചേലക്കര മേഖലാ കൺവെൻഷൻ ചേലക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത്, ഒ.ബി.സികൾക്കും വലിയ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ശാഖാ പ്രസിഡന്റ് പി.കെ. മോഹൻദാസ് അദ്ധ്യക്ഷനായി. പി.ആർ. ദേവിദാസ്, സി. ഗോവിന്ദൻകുട്ടി, സി.എൻ. സജീവൻ, പ്രൊഫ. ടി.ബി. വിജയകുമാർ, വി.വി. അനിൽകുമാർ, ജയകൃഷ്ണൻ ടി. മേപ്പിള്ളി, എ.എൻ. രാധാകൃഷ്ണൻ, കെ.വി. ഹരിദാസ്, ടി.എ. കേശവൻകുട്ടി, പി.ആർ. ബാലൻ, നളിനി, ഓമന രാംകുമാർ, സി.എ. വാസുദേവൻ എന്നിവർ സംസാരിച്ചു. മുൻസിഫായി തിരഞ്ഞെടുക്കപ്പെട്ട കെ.യു. പ്രദീപ്, ജനപ്രതിനിധികളായ ടി.എ. കേശവൻകുട്ടി, ഗീത ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആദരിച്ചു.