ചാലക്കുടി: വി.ആർ. പുരത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ച ദേവീകൃഷ്ണയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. കാലവർഷക്കെടുതിയെ തുടർന്നാണ് യുവതി മരിച്ചതെന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് അയച്ച കത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. മലവെള്ളം കയറിയ വീട്ടുകാർക്കും കാർഷിക വിളകൾ നശിച്ച കർഷകർക്കും ധനസഹായം അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.