skvc-
കേരളവർമ്മ(ഫയൽഫോട്ടോ)

തൃശൂർ: സ്വാതന്ത്ര്യത്തിന് നാലുനാൾ മുൻപേ തന്നെ എല്ലാം തുറന്നിട്ട്, എല്ലാവരെയും തുറന്നുവിട്ട് ഊട്ടിവളർത്തിയ കലാലയത്തിന് 75 വയസാകുന്നു. ഒന്നും അടച്ചുകെട്ടേണ്ടതല്ലെന്ന് ഓർമ്മിപ്പിക്കുന്ന ജൈവപ്രകൃതം കാത്തുപോരുന്ന ശ്രീകേരളവർമ്മ. സ്വാതന്ത്ര്യത്തിന്റെ 75 അമൃതവർഷങ്ങൾ രാജ്യം ആഘോഷിക്കുമ്പോൾ അലയും ഒലിയും കാനാട്ടുകരയിലും കേൾക്കാം.

സമൂഹമാദ്ധ്യമങ്ങളിൽ ഉത്സവം എന്നേ തുടങ്ങിക്കഴിഞ്ഞു. പഠിച്ചവരും പഠിപ്പിച്ചവരും ഈ കലാലയത്തെ സ്‌നേഹിച്ചവരും പടികടന്നെത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. നമുക്കൊന്ന് കൂടണം, ഒന്നടിച്ചുപൊളിക്കണം... അങ്ങനെ 'കേരളവർമ്മൻസ്' ഗ്രൂപ്പുകളിൽ സ്‌നേഹസൗഹൃദങ്ങൾ നിറയുന്നു. ഭൂമിയുടെ ഏതുകോണിലും ഏത് ഉന്നതപദവികളിലും ഒരു കേരളവർമ്മക്കാരൻ ഉണ്ടാകുമെന്ന് അവർ അഭിമാനം കൊള്ളുന്നു. അവരിൽ പലരും 11 മുതൽ 14 വരെ കാനാട്ടുകരയിലെത്തും, കേരളവർമ്മ ചുരത്തിയ വികാരം അവിടെയെത്തിക്കും.
കൊട്ടാരക്കെട്ടും 'ഊട്ടി'യും സാഹിത്യവും രാഷ്ട്രീയവും സിനിമയും കായികരംഗവുമെല്ലാം ഉൾച്ചേർന്ന കാമ്പസാണ് കേരളവർമ്മയെ എന്നും വേറിട്ടതാക്കിയത്.

കേ​ര​ള​വ​ർ​മ്മ​യു​ടെ​ ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് 11​ന് ​തു​ട​ക്കം

തൃ​ശൂ​ർ​:​ ​ശ്രീ​ ​കേ​ര​ള​വ​ർ​മ്മ​ ​കോ​ളേ​ജി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് 11​ന് ​തു​ട​ക്ക​മാ​കും.​ ​രാ​വി​ലെ​ ​പ​ത്തി​ന് ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും​ ​റ​വ​ന്യൂ​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​മു​ഖ്യാ​തി​ഥി​യു​മാ​കും.​ ​കേ​ര​ള​വ​ർ​മ്മ​ ​കോ​ളേ​ജ് ​ന​ൽ​കു​ന്ന​ ​വ​ജ്ര​മു​ദ്ര​ ​പു​ര​സ്‌​കാ​രം​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​എം.​പി​ ​സ​മ്മാ​നി​ക്കും.
ഒ​റ്റ​പ്പ​ത്ത് ​രാ​മ​ച​ന്ദ്ര​ൻ,​ ​ക​ല്യാ​ണ​രാ​മ​ൻ,​ ​ഡോ.​ ​സി.​വി.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​പി.​ ​ഭാ​സി​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പു​ര​സ്‌​കാ​രം.​ ​ക​ഴി​വ് ​തെ​ളി​യി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ഒ​രു​മ​ണി​ക്ക് ​ഇ​ന്ത്യ​യു​ടെ​ ​സാം​സ്‌​കാ​രി​ക​ ​ബ​ഹു​സ്വ​ര​ത​യും​ ​വെ​ല്ലു​വി​ളി​ക​ളും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.
12​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​മാ​റു​ന്ന​ ​ഇ​ന്ത്യ​യും​ ​മാ​ന​വി​ക​ത​യും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​കെ.​ഇ.​എ​ൻ​ ​കു​ഞ്ഞ​ഹ​മ്മ​ദ് ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ​മ്മേ​ള​നം​ ​വി.​ ​ക​രു​ണാ​ക​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 5.30​ന് ​പാ​ട്ടി​ന്റെ​ ​വ​ഴി​ക​ൾ​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​ ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ക​വി​യ​ര​ങ്ങും​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​ന​വും​ ​പു​ര​സ്‌​കാ​ര​ ​സ​മ​ർ​പ്പ​ണ​വും​ ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്രൊ​ഫ​ ​സി.​ ​ര​വീ​ന്ദ്ര​നാ​ഥ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.
14​ന് ​നേ​തൃ​സം​ഗ​മ​വും​ 11​ന് ​ഭി​ന്ന​ശേ​ഷി​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഒ​ത്തു​ചേ​ര​ലും​ ​ന​ട​ക്കും.​ ​ഭ​ര​ണ​ഘ​ട​ന​ ​വ​ർ​ത്ത​മാ​ന​വും​ ​ഭാ​വി​യും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഡോ.​ ​വി.​ ​ശി​വ​ദാ​സ​ൻ​ ​എം.​പി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​മെ​ന്നും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​വി.​ന​ന്ദ​കു​മാ​ർ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​വി.​എ.​ ​നാ​രാ​യ​ണ​മേ​നോ​ൻ,​ ​ഡോ.​ ​കെ.​ ​സു​ധീ​ന്ദ്ര​ൻ,​ ​ഡോ.​ ​ജ​യ​നി​ഷ,​ ​ഗി​രീ​ഷ്‌​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.