
തളിക്കുളം : സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഹർ ഘർ തിരംഗ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമ്മിച്ച ദേശീയ പതാക പഞ്ചായത്ത് ഏറ്റു വാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഷീജ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ നിർദ്ദേശ പ്രകാരം 1500 കൊടികളാണ് നിർമ്മിച്ചത്.
കൈരളി കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയോടെയാണ് പതാക നിർമ്മാണം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അനിത ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഐ.എസ്.അനിൽകുമാർ, ഷിജി.സി.കെ, സന്ധ്യാ മനോഹരൻ, കെ.കെ.സൈനുദ്ദീൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറയ്ക്കൽ, സെക്രട്ടറി എ.വി.മുംതാസ് എന്നിവർ പങ്കെടുത്തു.