1
വാഴാനിയിൽ കാട്ടാനകൾ നശിപ്പിച്ച വാഴകൾ.

വടക്കാഞ്ചേരി: വാഴാനി കാക്കിനിക്കാട് പ്രദേശത്ത് വീണ്ടും കാട്ടാനകൾ ഇറങ്ങി. ഇന്നലെ പുലർച്ചെയാണ് കാക്കിനിക്കാട് വലിയതോട് പി. ഹരിദാസിന്റെ ഫാമിൽ കാട്ടാന ഇറങ്ങിയത്. രണ്ട് ആനകളും ഒരു ആനക്കുട്ടിയുമാണ് തോട്ടത്തിലെത്തിയത്. ഫാമിലെ ജീവനക്കാരൻ ജോസഫ് ആനയുടെ അക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിളവെടുക്കാൻ പാകമായ വാഴകൾ കാട്ടാനകൾ നശിപ്പിച്ചു. ആറാമത്തെ തവണയാണ് ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത്.