
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം ശൃംഗപുരം വെസ്റ്റ് ശാഖയുടെ വിശേഷാൽ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും നടന്നു. പൊതുയോഗം യോഗം ബോർഡംഗം കെ.ഡി.വിക്രമാദിത്യൻ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് സി.എസ്.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ചിന്തുൻ, രഞ്ചുമോൾ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.വി.ആര്യനന്ദ, പി.എൽ.അതുല്യ, കെ.എസ്.വിഷ്ണുദാസ്, എം.പി.അഭിൻ കൃഷ്ണ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.എം.മഞ്ജിമ എം.എസ്, സൂര്യഗായത്രി എന്നിവരെ ആദരിച്ചു. നഗരസഭ കൗൺസിലർ ലത ഉണ്ണിക്കൃഷ്ണൻ, ഷിബുല കുമാർ, ദിനിൽ മാധവ്, മിനേഷ്, റിട്ടയേർഡ് അദ്ധ്യാപിക മിനി, ബേബി വിശ്വംഭരൻ, സ്‌നേഹലത രാജു ഈശ്വരമംഗലത്ത് തുടങ്ങിയവർ സംസാരിച്ചു