
അന്തിക്കാട്: അന്തിക്കാട് കോൾ പടവിലെ ഈയാണ്ടത്തെ കൃഷിപണി ആരംഭം കുറിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പൊഴുതമാട്ടം നടത്തി. പടവ് കമ്മിറ്റി പ്രസിഡന്റ് സുനിൽ വാലപറമ്പിൽ, സെക്രട്ടറി എം.ജി.സുഗുണദാസ്, വൈസ് പ്രസിഡന്റ് വി.ഡി.ജയപ്രകാശ്, കമ്മിറ്റി അംഗങ്ങൾ എ.വി.ശ്രീ വത്സൻ, വി.കെ.മോഹനൻ, ഇ.രമേശൻ, കെ.എം.കിഷോർ കുമാർ എന്നിവർ പങ്കെടുത്തു. പടവിൽ ഒരു സെന്റ് ഭൂമി പോലും തരിശ്ശിടാൻ അനുവദിക്കുകയില്ലെന്നും പടവിൽ കാലാവസ്ഥാ അനുകൂലമായാൽ സെപ്തംബർ 15നും ഒക്ടോബർ 15നും ഇടയിൽ പടവിൽ കൃഷിയിറക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.