 
പുതുക്കാട്: ചിമ്മിനി ഡാമിന്റെ ഒരു ഷട്ടറിൽ ഒഴുകിയെത്തിയ കൂറ്റൻ മരം കുടുങ്ങി. ഇതോടെ ഷട്ടർ താഴ്ത്താനും ഉയർത്താനും പറ്റാതായി. പുതുക്കാട് നിന്നും ഫയർഫോഴ്‌സ് എത്തി. സാഹസികമായി നിറഞ്ഞു കിടക്കുന്ന ഡാം റിസർവോയറിൽ ഇറങ്ങി മരം മുറിച്ച് മാറ്റി. സ്റ്റേഷൻ ഓഫിസർ ആർ. രാജേഷ്‌കുമാർ, അസി. സ്റ്റേഷൻ ഓഫീസർ കെ.എസ്. ശശി, സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ എ.എസ്. കൃഷ്ണകുമാർ, റെസ്‌ക്യൂ ഓഫീസർമാരായ ശരത്ത് പ്രസാദ്, ആർ.എം. നിമേഷ് , ടി.എച്ച്. വിഷ്ണു, പി.എ. അമൽജിത്ത്, പി.എം. ജയന്തൻ എന്നിവരാണ് സാഹസികമായി ഷട്ടറിൽ കുടുങ്ങിയ മരം മുറിച്ച് മാറ്റിയത്. മഴ കനത്തതോടെ നാല് ഷട്ടറുകൾ നിലവിൽ 35 സെന്റീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഒരു ഷട്ടർ മാത്രം മരം കുടുങ്ങിയതിനാൽ 32.5 സെന്റീമീറ്റർ ഉയർത്താനേ കഴിഞ്ഞുള്ളൂ. റിസർവോയറിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മരം ഷട്ടറിൽ കുടുങ്ങിയതോടെ ഒരു ഷട്ടർ താഴ്ത്താനും ഉയർത്താനും പറ്റാതാവുകയായിരുന്നു. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം സാഹസികമായാണ് നിറഞ്ഞു കിടക്കുന്ന ഡാം റിസർവോയറിൽ ഇറങ്ങി മരം മുറിച്ച് മാറ്റിയത്. മരം മുറിച്ച് മാറ്റിയതോടെ എല്ലാ ഷട്ടറുകളും 35 സെന്റീമീറ്റർ ഉയർത്താനായി. ഇതോടെ ഡാമിൽ നിന്നുള്ള വെള്ളമൊഴുക്ക് ശക്തിപ്പെട്ടു.