aaaa

കാഞ്ഞാണി : മണലൂർ പഞ്ചായത്ത് പതിനേഴാം വാർഡ് സി.ഡി.എസും എ.ഡി.എസും സംയുക്തമായി സർഗ്ഗോത്സവം 2022 എന്ന പേരിൽ വാർഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പിടി.ജോൺസൺ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കവിത രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി.എൻ.സുർജിത്ത് മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, വാർഡ് അംഗങ്ങളായ രാഗേഷ് കണിയാംപറമ്പിൽ, ബീന സേവ്യർ, ഗിരിജ രാമചന്ദ്രൻ, ഡോ.അംബേദ്കർ ദേശിയ അവാർഡ് ജേതാവ് കിഷോർകുമാർ, സുബിന കോരത്ത്, സുനിതബാബു, വിനയ വാസു എന്നിവർ സംസാരിച്ചു.