thirumangalam-temple

ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ മാതൃഭാഷാ ഭാഗവത കഥാ സപ്താഹ യജ്ഞത്തിന് തുടക്കമായി. ആഗസ്റ്റ് 8 മുതൽ 15 വരെയാണ് സപ്താഹ യജ്ഞം നടക്കുക. തിങ്കളാഴ്ച മാഹാത്മ്യത്തോടെയാണ് സപ്താഹ യജ്ഞം ആരംഭിച്ചത്. മേൽശാന്തി സജീവ് എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി സപ്താഹത്തിന് തുടക്കം കുറിച്ചു.

യജ്ഞാചാര്യൻ മങ്ങാട്ട് മുരളീധരൻ നമ്പീശൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് പാരായണം നടക്കുന്നത്. അവസാന ദിവസമായ ആഗസ്റ്റ് 15ന് ഉച്ചയ്ക്ക് ആറാട്ടോടെ സപ്താഹ യഞ്ജത്തിന് സമാപനമാവും.

ഏങ്ങണ്ടിയൂർ തിരുമംഗലം ക്ഷേത്രത്തിൽ മാതൃഭാഷാ ഭാഗവത കഥാസപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ച് മേൽശാന്തി സജീവ് എമ്പ്രാന്തിരി ഭദ്രദീപം തെളിക്കുന്നു.