തൃശൂർ: മെഡിസെപ്പുള്ള രോഗികൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേയും നെഞ്ചു രോഗ ആശുപത്രിയിലെയും പേ വാർഡുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡ്, സർക്കാർ ഫണ്ട് ഉപയോഗിച്ച് പണിയുകയും നടത്തിപ്പ് ആശുപത്രി വികസന സൊസൈറ്റിയെ ഏൽപ്പിച്ചിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നവേദനം നൽകി. സംസ്ഥാന സെക്രട്ടറയേറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.എസ്. മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം. ഷിബു, ബ്രാഞ്ച് സെക്രട്ടറി പി. ബിബിൻ, ബ്രാഞ്ച് ട്രഷറർ വി.എ. ഷാജു, ടി.എ. അൻസാർ, പി.എഫ്. രാജു, എം.എ. മുഹമ്മദ് നിഷാർ, എം.ജി. രഘുനാഥ്, എൻ.ഇന്ദു, എം.സുധീർ തുടങ്ങിയവർ സംസാരിച്ചു