 
ചാലക്കുടി: കോർമലയിൽ വീണ്ടും പുലിയിറങ്ങി വളർത്തു നായയെ കൊന്നു. പാറമട ഭാഗത്ത് വെമ്പിളിയാൻ ജോജുവിന്റെ നായയാണ് ചത്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന്റെ പിൻഭാഗത്ത് കെട്ടിയിരുന്നതാണ്. തൊട്ടടുത്ത ഷെഡിൽ കെട്ടിയിരുന്ന മറ്റൊരു നായയുടെ കുര കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേയ്ക്കും പുലി ഓടിപ്പോയെന്ന് പറയുന്നു. ഇതിന്റെ കാൽപ്പാടുകൾ കണ്ട് കടുവയാണെന്ന സംശയവും നാട്ടുകാർക്കുണ്ട്. കഴിഞ്ഞയാഴ്ച സമീപത്തെ മറ്റൊരു നായയേയും പുലി വകവരുത്തിയിരുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനകം നിരവധി നായകളെ പുലി വകവരുത്തിയിട്ടുണ്ട്. ഇതോടെ നാട്ടുകാർ അങ്കലാപ്പിലുമായി. രാത്രികാലങ്ങളിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിത്ത അവസ്ഥയിലുമായി.