dharna
ചാലക്കുടി നഗരസഭ കാര്യാലയത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ.

ചാലക്കുടി: ഉദ്ഘാടനം കഴിഞ്ഞിട്ടും ടൗൺ ഹാൾ തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ചാലക്കുടി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതി ടൗൺഹാളിന്റെ പ്രധാനപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. അവശേഷിക്കുന്നവയും പൂർത്തിയായിട്ട് മാസങ്ങളായെന്നും ഇനിയും കെട്ടിടം തുറന്നു കൊടുക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. നഗരസഭ കാര്യാലയത്തിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. വി.ജെ. ജോജി, സി.എസ്. സുനോജ്, ബിജി സദാനന്ദൻ എന്നിവർ സംസാരിച്ചു.