ചാലക്കുടി: വി.ആർ. പുരത്ത് വെള്ളക്കെട്ടിൽ വീണു മരിച്ച ദേവീകൃഷ്ണയുടെ കുടുംബത്തിന് ചാലക്കുടി നഗരസഭ 25,000 രൂപയുടെ ധനസാഹയം നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പൗഷയുടെ വീട്ടുകാർക്കും 25,000 രൂപ നൽകി. ചെയർമാൻ എബി ജോർജ് ധനസഹായം കൈമാറി. ചെയർമാൻ റിലീഫ് ഫണ്ടിൽ നിന്നാണ് തുക നൽകിയത്.