photo
ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജിനെ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് പൊന്നാട ചാർത്തുന്നു.

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാംവർഷം ആഘോഷിക്കുന്ന കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ ഭരണഘടനപരമായ അവകാശങ്ങൾ ഒന്നൊന്നായി ആട്ടിമറിക്കപ്പെടുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തി സാമൂഹിക നീതിയും തുല്യ നീതിയും നിലനിറുത്തി സംരക്ഷിക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് ആവശ്യപ്പെട്ടു. ദളിത് ഫ്രണ്ട് (എം) ജില്ലാ നേതൃയോഗവും ജല അതോറിറ്റി സംസ്ഥാന ബോർഡ് മെമ്പറായി നിയമിതനായ ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജിനെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.ആർ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ടോമി കെ.തോമസ്, സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബാബു മനക്കപറമ്പൻ, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് കുന്നപ്പിള്ളി, സംസ്ഥാന കമിറ്റി അംഗം ശശി നെട്ടിശേരി, ജില്ലാ ട്രഷറർ വി.ഐ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.