pasukutti
പുലി ആക്രമിച്ചു കൊന്ന പശുക്കുട്ടി.

മറ്റത്തൂർ: പത്തുകുളങ്ങരയിൽ പശുക്കുട്ടിയെ പുലി പിടിച്ചു കൊന്നു. പത്തുകുളങ്ങര വെണ്ണൂറാൻ സജീർ ബാബുവിന്റെ മൂന്നര വയസുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്. കുണ്ടായി റബർ എസ്റ്റേറ്റിൽ ഇന്നലെ രാവിലെ റബർ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് പശുക്കുട്ടിയെ പുലി പിടിച്ചു കൊന്ന നിലയിൽ കണ്ടത്. സംരക്ഷിത വനത്തനോടടുത്ത ഭാഗത്താണ് സംഭവം. വീടിനു സമീപം തോട്ടത്തലേക്ക് മേയാൻ വിട്ട പശുക്കുട്ടിയെ ആണ് പുലി ആക്രമിച്ചു കൊന്നത്. വനപലകരെത്തി പശുവിനെ പുലി കൊന്നതാണെന്ന് സ്ഥിരീകരിച്ചു.