വടക്കാഞ്ചേരി: നഗരസഭ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്തബർ 3 മുതൽ 7 വരെ വിവിധ പരിപാടികളോടെ നടത്താൻ തീരുമാനമായി. പൂക്കള മത്സരം, വടംവലി , മെഗാ കൈകൊട്ടിക്കളി, നിശ്ചല ദൃശ്യങ്ങൾ, ഘോഷയാത്ര, കലാ, സാംസ്‌കാരിക പരിപാടികൾ എന്നിവയുണ്ടാകും. വ്യാപാരികൾ, വിവിധ ക്ലബ്ബുകൾ, ഉത്രാളിക്കാവ് പൂരം ദേശക്കാർ എന്നിവർ ആഘോഷത്തിൽ പങ്കാളികളാകും. പരിപാടിക്കായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, ഉത്രാളിക്കാവ് പൂരം ചീഫ് കോ-ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ, എങ്കക്കാട് വിഭാഗം പ്രസിഡന്റ് ബാബു പൂക്കുന്നത്ത്, വടക്കാഞ്ചേരി വിഭാഗം ജനറൽ സെക്രട്ടറി പി.എൻ. ഗോകുലൻ തുടങ്ങിയവർ പ്രസംഗിച്ചു. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.