മേലൂർ: പൂലാനി എസ്.എൻ.ഡി.പി ശാഖയുടെ ഗുരുകുലം കുടുംബയോഗം പെരിങ്ങാത്ര ഉണ്ണിക്കൃഷ്ണന്റെ വസതിയിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പ്രഥമ ജലസംരക്ഷണ അവാർഡ് കരസ്ഥമാക്കിയ ഡോ. കെ.ആർ. ശ്രീനിയെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു നിവർത്തിൽ അദ്ധ്യക്ഷനായി. സെക്രട്ടറി രജിത ബനേഷ്, കൺവീനർ നിഷ സന്തോഷ്, വൈസ് പ്രസിഡന്റ് സുബ്രൻ പനങ്ങാടൻ, യൂണിയൻ പ്രതിനിധി ഷിബു വെള്ളാപ്പള്ളി എന്നിവർ സംസാരിച്ചു.