sikha
ശിഖ സുരേന്ദ്രൻ

തൃശൂർ: ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കോട്ടയം അസിസ്റ്റന്റ് കളക്ടറായും കൊല്ലം, ഒറ്റപ്പാലം സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസ് 2018 ബാച്ചിൽ 16 ാം റാങ്ക് നേടിയിട്ടുണ്ട്. എറണാകുളം വടയമ്പാടി സ്വദേശിയാണ്.