1

തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം 15ന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കും. രാവിലെ 8.30നാണ് പരേഡ്. തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയപതാക ഉയർത്തി പരേഡ് പരിശോധിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ആംഡ് റിസർവ് പൊലീസ്, എൻ.സി.സി, എസ്.പി.സി യൂണിറ്റുകൾ പരേഡിൽ പങ്കെടുക്കും. തുടർന്ന് ദേശഭക്തി ഗാനാലാപനവും ട്രോഫി വിതരണവും നടക്കും. ദേശീയഗാനത്തോടെ സമാപിക്കും. പൊതുജനങ്ങൾക്ക് ചടങ്ങ് കാണാനുള്ള സൗകര്യമുണ്ട്.