aadarav
മേജർ ഗോപിനാഥൻ നായരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് പൊന്നാട അണിയിക്കുന്നു.

ചേലക്കര: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹവിൽദാർ മേജർ കെ.ആർ. ഗോപിനാഥൻ നായർക്ക് പങ്ങാരപ്പിള്ളി എ.എൽ.പി. സ്‌കൂളിൽ ആദരവ് നൽകി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക എ. സുധ, പി.ടി.എ പ്രസിഡന്റ് എം.എം. അബ്ബാസ്, കെ. ഷാജി, ഫ്രെൻസി ഷൈജൻ എന്നിവർ പ്രസംഗിച്ചു. ഇതിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ കാൻവാസിൽ ചടങ്ങിൽ സംബന്ധിച്ച എല്ലാവരും ഒപ്പ് രേഖപ്പെടുത്തി. സ്‌കൂൾ മ്യൂസിക് ക്ലബ്ബിന്റെ ദേശഭക്തി ഗാനം, പ്രസംഗം എന്നിവയും ഉണ്ടായിരുന്നു.