mahalosavamകോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്‌കൂളിൽ അമൃത് മഹോത്സവത്തോടനുബന്ധിച്ച് നേതാക്കളുടെ വേഷം ധരിച്ച വിദ്യാർത്ഥികൾ.

കൊടുങ്ങല്ലൂർ: മഹാരഥരായി വിദ്യാർത്ഥികൾ വേഷമിട്ടപ്പോൾ മഹാത്മാഗാന്ധി, ഭാരത മാതാവ്, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവർ ഒരേ വേദിയിൽ ഒത്തുചേർന്നു. കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്‌കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ആസാദി ക അമൃത് മഹോത്സവം ആഘോഷ പരിപാടിയിലായിരുന്നു കുട്ടികൾ പകർന്നാടിയത്.

കുട്ടികളുടെ മനസിൽ നേതക്കളെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരിപാടി. ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽവിൻ സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് ചാർത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്. തുടർന്ന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും പ്രത്യേകമായി സജ്ജീകരിച്ച പ്രതലത്തിൽ കൈയ്യൊപ്പ് ചാത്തി. സ്വാതന്ത്ര്യത്തിന്റെ ഓർമ അനുസ്മരിച്ച് 75 വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. ത്രിവർണ പതാക കൈയ്യിലേന്തി വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും അണിനിരന്ന റാലി കോട്ടപ്പുറം മാർക്കറ്റിനെ വർണാഭമാക്കി.