 
മുല്ലത്തറ റസിഡന്റ്‌സ് അസോസിയേഷനിൽ സ്ഥാപിച്ച കാമറകളുടെ ഉദ്ഘാടനം നിർവഹിച്ച് നഗരസഭ ചെയമാൻ എം. കൃഷ്ണദാസ് സംസാരിക്കുന്നു.
ഗുരുവായൂർ: മുല്ലത്തറ റസിഡന്റ്‌സ് അസോസിയേഷൻ കുടുംബങ്ങളുടെ സുരക്ഷയ്ക്കായി കാമറകൾ സ്ഥാപിച്ചു. 22 സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചത്. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം. ശശികുമാർ അദ്ധ്യക്ഷനായി. അസി. പൊലിസ് കമ്മിഷണർ കെ.ജി. സുരേഷ്, നഗരസഭ കൗൺസിലർമാരായ സി.എസ്. സൂരജ്, ജ്യോതി ആർ.നാഥ്, അഡ്വ. റുബി, ആർ. ജയകുമാർ, പി.കെ. രാജേഷ് ബാബു, ആർടിസ്റ്റ് ഗായത്രി, കെ. വത്സലൻ, കെ.കെ. ഗോവിന്ദദാസ്, ശ്രുതി വിനോദ്, ശശികുമാർ പട്ടത്താക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.