sndp-saga-poduyogam

എസ്.എൻ.ഡി.പി വട്ടണാത്ര ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: എസ്.എൻ.ഡി.പി വട്ടണാത്ര ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി ഭാഗ്യവതി ചന്ദ്രൻ അദ്ധ്യക്ഷയായി. ശാഖാ സെക്രട്ടറി സുരേന്ദ്രൻ അക്കരക്കാരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സി.എ. കിനോ, എസ്.എൻ.ഡി.പി മേഖലാ കൺവീനർമാരായ എം.ആർ. മനോജ് കുമാർ, സി.കെ. കൊച്ചുകുട്ടൻ എന്നിവർ പ്രസംഗിച്ചു. ശാഖയിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.വി. ഗോപി (പ്രസിഡന്റ്), സുരേന്ദ്രൻ അക്കരക്കാരൻ (സെക്രട്ടറി), സുമ സുധാകരൻ (വൈസ് പ്രസിഡന്റ്), മോഹനൻ ഇടശ്ശേരി (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.