arest-photo

കൊടകര: ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് നടത്തിയ പ്രത്യേക പരിശോധനയിൽ 10 കുപ്പി വിദേശ മദ്യവുമായി മദ്ധ്യ വയസ്‌കൻ പിടിയിലായി. കൊടകര വല്ലപ്പാടി ചെതലൻ വീട്ടിൽ ബാബു(50)വാണ് എക്‌സൈസിന്റെ പിടിയിലായത്. ഫോൺ വഴി ഓർഡർ എടുത്താണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ. അനീഷ്, പ്രിവന്റീവ് ഓഫീസർ കെ.ടി. പോളി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.പി. ജീവേഷ്, കെ.എസ്. വിപിൻ, ടി.ആർ. രാകേഷ്, സി.വി. രാജേന്ദ്രൻ, കെ.എസ്. ശ്യാമലത, ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.