കൊടുങ്ങല്ലൂർ: ക്ഷീര കർഷകരെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ ക്ഷീരസംഘം ഓഫീസുകൾക്ക് മുമ്പിൽ കേരള കർഷക സംഘം പ്രതിഷേധം. ഇന്ത്യയിൽ ഡയറി ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താനും, കറവ ഉൾപ്പെടെയുള്ള ക്ഷീര കാർഷിക ഉപകരണങ്ങൾക്ക് 12 ൽ നിന്നും 18 ശതമാനമായി ജി.എസ്.ടി വർദ്ധിപ്പിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ക്ഷീര കർഷകരെയും, സംരംഭകരെയും, സംഘങ്ങളെയും ദുരിതത്തിലാക്കുമെന്ന് ആരോപിച്ചായിരുന്നു സമരം. ക്ഷീര സംഘം ഓഫീസുകൾക്ക് മുമ്പിൽ ധർണയും കർഷകരിൽ നിന്നും ഒപ്പുശേഖരണവും നടത്തി. കൂളിമുട്ടം ക്ഷീരസംഘത്തിന് മുമ്പിൽ നടത്തിയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം പി.സി. രാജൻ നിർവഹിച്ചു. കെ.വി. മുരളീധരൻ അദ്ധ്യക്ഷനായി. ടി.ബി. സുനിൽകുമാർ, വി.എസ്. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എറിയാട് എം.കെ. സിദ്ദിഖ്, പെരിഞ്ഞനം ഈസ്റ്റ് സത്യനാഥൻ മാസ്റ്റർ, പെരിഞ്ഞനം സെന്റർ പി.കെ. സജിത്ത്, മതിലകം ഷെഫീർ മാസ്റ്റർ, എടവിലങ്ങ് എ.പി. ആദർശ്, കാതിയാളം അഡ്വ. മോനിഷ, ആമണ്ടൂർ കെ.ഡി. രാജൻ, പി. വെമ്പല്ലൂർ സിദ്ദിഖ് മാസ്റ്റർ, അഴീക്കോട് മുഹമ്മദ് റാഫി, പുല്ലൂറ്റ് പി.എൻ. വിനയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.