1

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ ദേശീയ പതാക ഏറ്റുവാങ്ങുന്നു.

വടക്കാഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അമൃത് മഹോത്സവിന്റെ ഭാഗമായി ബി.ജെ.പി. വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ വ്യക്തികൾക്ക് ദേശീയ പതാക കൈമാറി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, ആക്ട്‌സ് പ്രസിഡന്റ് വി.വി. ഫ്രാൻസീസ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഉണ്ണി വടക്കാഞ്ചേരി, എൻ.എസ്.എസ് താലൂക്ക് സെക്രട്ടറി ശ്രീകുമാർ, ഫാദർ ആന്റണി ചെമ്പകശേരി, ഡോ. ശങ്കരൻകുട്ടി എന്നിവർ പതാക ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, ജനറൽ സെക്രട്ടറി എ.എസ്. രാജു, ട്രഷറർ രാമപ്രസാദ് എന്നിവർ പങ്കെടുത്തു.