1

ചാലക്കുടി: ഹൈക്കോടതിയുടെ അന്ത്യശാസനം തീരുന്ന ദിനമായിട്ടും ദേശീയപാതയിലെ കുഴികൾ അടച്ചു തീർക്കാതെ ഉദ്യോഗസ്ഥർ. 48 മണിക്കൂറുകൾക്കുള്ളിൽ അടച്ചുതീർക്കുമെന്ന എം.എൽ.എയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. ചിറങ്ങര പൊങ്ങം ഭാഗത്തുള്ള ഗർത്തങ്ങൾ ബുധനാഴ്ച വൈകീട്ട് അഞ്ചിനും അതേപടി കിടക്കുന്നുണ്ട്. ഈ സമയം മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്ര പരിസരത്താണ് അറ്റകുറ്റപ്പണികൾ നടന്നത്.

പൊങ്ങത്തെ പടിഞ്ഞാറെ റോഡിൽ ഇപ്പോഴും അപകടം പിണയുന്ന കുഴികളുണ്ട്. ഇവിടെ കിഴക്കു ഭാഗത്തെ അറ്റകുറ്റപ്പണികൾ നേരത്തെ ചെയ്തിരുന്നു. ഇത്തരം സ്ഥലങ്ങളിലെ നിർമ്മാണം നിലവാരം പുലർത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.

സർവീസ് റോഡുകളിലെ ഗർത്തങ്ങളലേക്ക് ദേശീയപാത അതോറിറ്റിക്ക് ഇനിയും തിരിഞ്ഞു നോക്കാനായിട്ടില്ല. പോട്ടയിലെ തകർന്ന ഉപറോഡുകൾ ബുധാനാഴ്ചയും അതേപടിയിൽ തന്നെ. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ മുനിസിപ്പൽ പാർക്കിനടുത്ത് രൂപം കൊണ്ട അപകടക്കുഴിയെ കാണാനും ആളില്ല.

സ​ർ​വീ​സ് ​റോ​ഡി​ലെ​ ​കു​ഴി​ക​ൾ​ ​അ​ട​ച്ചി​ല്ല

പു​തു​ക്കാ​ട്:​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ​ദേ​ശീ​യ​ ​പാ​ത​യി​ലെ​ ​കു​ഴി​ക​ൾ​ ​അ​ട​യ്ക്ക​ൽ​ ​ര​ണ്ടാം​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​യും​ ​തു​ട​ർ​ന്നു.​ ​രാ​പ്പ​ക​ൽ​ ​നീ​ളു​ന്ന​ ​കു​ഴി​യ​ട​യ്ക്ക​ൽ​ ​തു​ട​ർ​ന്ന​ങ്കി​ലും​ ​പു​തു​ക്കാ​ട് ​ജം​ഗ്ഷ​നി​ലെ​ ​കു​ഴി​ക​ൾ​ ​ഒ​ന്നും​ ​അ​ട​ച്ചി​ല്ല.​ ​പാ​ലി​യേ​ക്ക​ര​ ​മേ​ൽ​പ്പാ​ലം​ ​മു​ത​ൽ​ ​പു​തു​ക്കാ​ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​വ​രെ​യു​ള്ള​ ​സ​ർ​വീ​സ് ​റോ​ഡു​ക​ളി​ൽ​ ​ഒ​രി​ട​ത്തും​ ​കു​ഴി​ക​ൾ​ ​അ​ട​ച്ചി​ല്ല.​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​ജ​ന​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​സ​ർ​വീ​സ് ​റോ​ഡി​ലെ​ ​കു​ഴി​ക​ൾ​ ​അ​ട​യ്ക്കാ​ത്ത​തി​ൽ​ ​നാ​ട്ടു​കാ​ർ​ ​ക്ഷു​ഭി​ത​രാ​ണ്.​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​ഇ​ന്ന​ലെ​ ​അ​ട​ച്ച​ ​കു​ഴി​ക​ൾ​ ​പൊ​ളി​ഞ്ഞു​ ​തു​ട​ങ്ങി.