1

തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വർഗീയ ഫാസിസ്റ്റ് നയമെന്ന് ആരോപിച്ച് കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14, 15 തീയതികളിൽ നവ സങ്കൽപ് പദയാത്രകൾ നടക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നയിക്കുന്ന നവ സങ്കൽപ് പദയാത്രയുടെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി 14ന് 9.30ന് പാറമേക്കാവ് ക്ഷേത്രത്തിന് മുൻവശത്തുള്ള തേക്കിൻകാട് മൈതാനിയിൽ നിർവഹിക്കും.