 
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പരിയാരം പഞ്ചായത്ത് കൺവെൻഷൻ ചാലക്കുടി ഏരിയാ പ്രസിഡന്റ് അഡ്വ. കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കിയും കൂലി വൈകിപ്പിച്ചും തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പരിയാരം കൺവെൻഷൻ ആവശ്യപ്പെട്ടു. ദേശീയ തൊഴിലുറപ്പ് യൂണിയൻ ചാലക്കുടി ഏരിയ പ്രസിഡന്റ് അഡ്വ. കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി സി.ജി. സിനി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ അജിത ലക്ഷ്മണൻ, വി.സി. സിജോ, ജിപ്‌സി ജെയ്റ്റ്‌സ്, പഞ്ചായത്തംഗങ്ങളായ കെ.എസ്. രാധാകൃഷ്ണൻ, ഷീബ ഡേവീസ്, അജി ഡേവിസ്, സി.ഡി.എസ് ചെയർപേഴ്‌സൺ സതി സഞ്ജയൻ, എം.സി. വിഷ്ണു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: അജിത ലക്ഷ്മണൻ (പ്രസിഡന്റ്), അല്ലി ഡേവീസ് (വൈസ് പ്രസിഡന്റ്), കെ.എസ്. രാധാകൃഷ്ണൻ (സെക്രട്ടറി), ജിപ്‌സി ജെയ്റ്റ്‌സ് (ജോയിന്റ് സെക്രട്ടറി), ജയമോൻ താക്കോൽക്കാരൻ (ട്രഷറർ).